മസ്കറ്റ് :
പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തി ഒമാൻ.. അടുത്ത ഡിസംബർ മുതൽ തീരുമാനം നടപ്പാക്കും.. അഞ്ചു റിയാൽ ആയിരിക്കും ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് തുക.പാചകവാതക സിലിണ്ടറിന്റെ തരം, വലുപ്പം, ശേഷി എന്നിവ അനുസരിച്ചാണ് ഇൻഷുറൻസ് തുക ഈടാക്കുക. അഞ്ചു റിയാലിനും 30റിയാലിനും ഇടയലായിരിക്കും ഇൻഷുറൻസ് തുക നൽകേണ്ടി വരിക.. സിലിണ്ടർ കേടുപാടുകൾ ഇല്ലാതെ തിരിച്ച് കൊടുക്കുമ്പോൾ ഉപഭോക്താവിന് തുക തിരിച്ചു നൽകും.. അഥവാ സിലിണ്ടർ നഷ്ടപ്പെടുകയോ ദുരുപയോഗം ചെയ്യുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഇൻഷൂറൻസ് തുക നഷ്ടമാകുമെന്ന് അധികൃതർ അറിയിച്ചു.. അടുത്ത ഡിസംബർ ആറ് മുതലാകും തീരുമാനം നിലവിൽ വരിക.. രാജ്യത്ത് എൽ.പി.ജി സിലിണ്ടറുകൾ നിറയ്ക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസ് നിർബന്ധമാണെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് ബിൻ മൂസ അൽ യൂസഫ് വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ മന്ത്രാലയം നിരീക്ഷണം ശക്തമാക്കും. നിയമ ലഘനം കണ്ടെത്തിയാൽ പിഴ, ലൈസൻസ് റദ്ദാക്കൽ എന്നിവയുൾപ്പെടെയുള്ള നടപടികളും ഉണ്ടാകും. 1,000 റിയാലിൽ കവിയാത്ത പിഴ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു..