മസ്കറ്റ് :

മസ്കറ്റ്‌ പഞ്ചവാദ്യസംഘം 20 ആം വാർഷിക ആഘോഷം ആഗ്സ്റ്റ്‌ 23 നു അൽ ഫലജ്‌ ഹാളിൽ വച്ച്‌ കേരള പൈതൃക കലകളും ഒമാനി പരമ്പരാഗത കലകളും കോർത്തിണക്കികൊണ്ട്‌ മസ്കറ്റ്‌ പൂരം എന്നപേരിൽ നടത്തുന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം ഡോ പി മുഹമ്മദാലി രതീഷ്‌ പട്ടിയാത്തിനു നൽകികൊണ്ട്‌ നിർവ്വഹിച്ചു ചന്തു മിറോഷ്‌, അജിത്കുമാർ, സതീഷ്‌ പുന്നത്തറ തുടങ്ങിയവർ ചടങ്ങിൽ സംബ്ന്ധിച്ചു. ആശാൻ തിച്ചൂർ സുരേന്ദ്രൻ നേതൃത്വം നൽകി മനോഹരൻ ഗുരുവായൂർ കോഡിനേറ്ററുമായി കഴിഞ്ഞ 20 വർഷമായി മസ്കറ്റിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണു മസ്കറ്റ്‌ പഞ്ചവാദ്യസംഘം. പ്രശസ്ത കലാകാരൻ ശിവമണി അവതരിപ്പിക്കുന്ന ഉപകരണ സംഗീത ഫൂഷൻ, ഒമാനി കലാരൂപങ്ങൾ, പഞ്ചവാദ്യം, മേളം, തായമ്പക, കുതിര വേല, കാളകളി, തിറ, പൂതൻ തുടങ്ങി നാടൻ കലകൾ കോർത്തിണക്കികൊണ്ടാണു മസ്കറ്റ്‌ പൂരം അരങ്ങേറുന്നത്

മസ്കറ്റ്‌ പൂരം 2024 ബ്രോഷർ ഡോ പി മുഹമ്മദാലി ഗൾഫാർ പ്രകാശനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *