മസ്കറ്റ് : ഇബ്രയിലെ ഇന്ത്യൻ പ്രവാസികൾക്കായി ഒമാനിലെ ഇന്ത്യൻ എംബസി വ്യാഴാഴ്ച നടത്തിയ ഓപ്പൺ ഫോറത്തിൽ വെച്ച് ഇന്ത്യൻ സ്കൂൾ ഇബ്രയിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിവിധ ആവിശ്യങ്ങൾ അടങ്ങിയ നിവേദനം ഒമാനിലെ ഇന്ത്യൻ അംബാസിഡർ, ശ്രീ അമിത് നാരഗിന് സമർപ്പിച്ചു. സ്കൂളിൽ യോഗ്യതയുള്ള അധ്യാപകരുടെ കുറവ്, സ്കൂൾ ആനുവൽ ഡേ നടത്തിപ്പ് സംബന്ധിച്ച പരാതി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാതി തുടങ്ങി രക്ഷിതാക്കളുടെ വിവിധ ആശങ്കകൾ അടങ്ങിയ നിവേദനമാണ് അംബാസിഡറിനു കൈമാറിയത്. രക്ഷിതാക്കളുടെ പരാതികൾ അനുഭവാപൂർവം കേട്ട അംബാസിഡർ പരാതികളിൽമേൽ നടപടി സ്വീകരിക്കാമെന്നുള്ള ഉറപ്പും നൽകി. രക്ഷിതാക്കൾക്കളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്കൂൾ ഓപ്പൺ ഫോറം ആറു മാസത്തിൽ ഒരിക്കൽ കർശനമായും നടത്തണമെന്ന് അംബാസിഡർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി. അംബാസിഡറുടെ ഇടപെടൽ സ്കൂളിന്റെ പ്രവർത്തനങ്ങളിലിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നുള്ള പ്രത്യാശയിലാണ് ഇന്ത്യൻ സ്കൂൾ ഇബ്ര രക്ഷിതാക്കൾ.