മസ്കറ്റ്: പ്രചോദന മലയാളി സമാജം മസ്കറ്റിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. റൂവിയിൽ ടാലെന്റ്റ് സ്പേസ് ഹാളിൽ നടന്ന സംഗമം പ്രസിഡന്റ് ശ്രീമതി അപർണ്ണ വിജയൻ ഉത്ഘാടനം ചെയ്തു. രക്ഷധികാരി ശ്രീ സദാനന്ദൻ എടപ്പാൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ അമർ മാഷ് മുഖ്യ പ്രഭാഷണം നടത്തി . ഉപദേശക സമിതി അംഗം ശ്രീ വിജയ് കൃഷ്ണ പ്രവാസികളിടെ ഇടയിൽ ഉണ്ടാകുന്ന ജീവിത ശൈലി രോഗങ്ങളെ പറ്റിയും അംഗങ്ങൾ മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നതിന്റെ ആവശ്യകതെ പറ്റിയും സംസാരിച്ചു. നിരവധി കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു. അംഗങ്ങളുടെ കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. അംഗങ്ങൾക്കായി നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന കാൻസർ കെയർ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ജോയിൻസെക്രട്ടറി ശ്രീമതി വിനീത ബിനു വിശദീകരിച്ചു. സംഗമത്തിൽ ആര്യാ സായൂജിൻ്റെ നൃത്തം അരങ്ങേറി. കിഷോർ, ദീപ തുടങ്ങിയവർ കവിതകളുമായി കാണികളെ കൈയിലെടുത്തപ്പോൾ മറ്റുള്ള അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യുവാക്കളിൽ അധികരിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം കാരണം കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും മറ്റും അംഗങ്ങൾ ചർച്ച ചെയ്തു. സെക്രട്ടറി നിഷാ പ്രഭാകർ സ്വാഗതവും ട്രഷറർ ശ്രീമാൻ ലിജോ നന്ദിയും പറഞ്ഞു