മസ്കറ്റ് :
മലർവാടി സീബ് മേഖല  ഇശൽ നിലാവ് 2024 പ്രോഗ്രാം സംഘടിപ്പിച്ചു ബർക്ക ഫാമിൽ വെച്ച് നടത്തിയ പരിപാടി കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും , രുചിയേറും ഭക്ഷണവിഭവങ്ങൾ കൊണ്ടും ആകർഷണീയമായി. മലർവാടി കുട്ടികൾ നടത്തിയ ആംഗ്യപ്പാട്ട്,കഥ,കവിത, ഏകാങ്ക നാടകം, ഒപ്പന, സംഗീത ശിൽപം തുടങ്ങി വ്യത്യസ്ത പരിപാടികൾ കൊണ്ട് സദസ്സിനു ആസ്വാദ്യകരമായി . രക്ഷിതാക്കൾ തന്നെ ഒരുക്കിയ രുചിയേറും വിഭവങ്ങലോട്   കൂടിയ  ഭക്ഷണ ഹാളുകളും, കുട്ടികളുടെ കലാ സൃഷ്ടികൾ കൊണ്ടൊരുക്കിയ എക്സിബിഷനും പരിപാടിയുടെ മാറ്റു കൂട്ടി.
കവിയും, സാഹിത്യകാരനുമായ ഫസൽ കതിരൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യർക്കിടയിൽ മതങ്ങൾ എന്ന കേവല വിശ്വാസത്തിനപ്പുറം മനസ്സിലേക്ക് ആഴത്തിലിറങ്ങിയ ആത്മീയ ബോധമാണാവശ്യമെന്നും,ആ ആത്മീയ ബോധമുണ്ടെങ്കിൽ  മതങ്ങൾ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നും,പരസ്പരം സ്നേഹിക്കുവാൻ കഴിയുന്ന , സുഖ ദുഃഖങ്ങളിൽ താങ്ങും,തണലുമാവാൻ കഴിയുന്ന രീതിയിൽ മതവിശ്വാസികൾ മാറുകയും ചെയ്യും.അതുകൊണ്ടു കേവല മത വിശ്വാസങ്ങൾക്കപ്പുറം ഉള്ളിലേക്കിറങ്ങിയ ശരിയായ മതത്തിന്റെ ആത്മീയ ബോധമാണ് ഓരോ മനുഷ്യരും  ആര്ജിച്ചെടുക്കേണ്ടതെന്നു അദ്ദേഹം സൂചിപ്പിച്ചു  നന്മ സീബ്  പ്രസിഡണ്ട് അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു. നന്മ സീബ് ജനറൽ സെക്രട്ടറി ഫൈസൽ മാങ്ങാട്ടിൽ സ്വാഗതവും, നന്മ സൗഹൃദ വേദി അംഗം ലിനി ഗ്ലാഡ്‌വിൻ , മലർവാടി രക്ഷാധികാരി സൽ‍മ നജീബ്, ജമീല സലാം , ഫസീല ഷൌക്കത്ത്, സാദിഖ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ അബ്ദുൽ സമദ് നന്ദി പ്രകാശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *