മസ്കറ്റ്: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മലപ്പുറം തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത് മേലെ വീട്ടിൽ അബ്ദുൽ റസാഖ് (50) ആണ് ഒമാനിലെ സമാഇലിൽ ജയിലിൽ നാല് ദിവസങ്ങൾക്ക് മുമ്പ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
പിതാവ് : അഹമദ് കുട്ടി
മാതാവ്: കദീസ കുട്ടി.
സീബിൽ കുട്ടികളുടെ കളിപാട്ടങ്ങളു മറ്റും വിൽക്കുന്ന കട നടത്തിവരികയായിരുന്ന അബ്ദുൽ റസാഖിനെ ജയിലിൽനിന്ന് പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് പുറത്തിറങ്ങിയ ശേഷം മരണ വിവരം കെ.എം.സി.സിയെ ധരിപ്പിക്കുന്നത്. പിന്നീട് കെ.എം.സി.സി നാട്ടിലുള്ള ബന്ധുകളെ അറിയിക്കുകയായിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നാല് മാസങ്ങൾക്ക് മുമ്പാണ് അബ്ദുൽ റസാഖ് ജയിലിലാകുന്നത്. കോവിഡ് കാലത്തെ റൂം വാടകയും മറ്റുമടക്കം വലിയ ഒരു സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും, ആറുവർഷമായി നാട്ടിലേക്ക് പോയിട്ടെന്നും ബന്ധുകൾ പറഞ്ഞു. മൃതദേഹം റോയൽ ഒമാൻ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.