മബേല : സി. ബി. എസ്. സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച നേട്ടം സ്വന്തമാക്കി മബേല ഇന്ത്യൻ സ്കൂൾ. പരീക്ഷ എഴുതിയ നൂറ്റിയൻപത്തി നാല് വിദ്യാർത്ഥികളും ഉയർന്ന മാർക്കു നേടി ഉന്നതപഠനത്തിന് അർഹരായി. 96.8 ശതമാനം മാർക്ക് കരസ്ഥമാക്കി സമയ് സജയ് സയൻസ് വിഭാഗത്തിൽ ഒന്നാം സഥാനത്തെത്തി. 96.60 ശതമാനം നേടി പുഷ്പശ്രീ രാം ഗോപാൽ,അനന്യ മനോജ് എന്നിവർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 96.4 ശതമാനം മാർക്ക് നേടി ആസിയ എം. എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്സ് വിഭാഗത്തിൽ 95.8 ശതമാനം മാർക്ക് നേടി ആൽബിൻ ഒന്നാമത്തെത്തിയപ്പോൾ 95.60 ശതമാനം മാർക്ക് നേടിയ നെവിൻ ഷിജു രണ്ടാമതും 94.80 ശതമാനം മാർക്ക് നേടി ആരോൺ റോയ് മാത്യു മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഹ്യുമാനിറ്റി വിഭാഗത്തിൽ 93.6 ശതമാനം മാർക്കു നേടി അഫ്ഷിൻ ഒന്നാമതെത്തി. 88 ശതമാനത്തോടെ മിലി സൂസൻ ജോസഫ്, 80 ശതമാനം മാർക്കോടെ സയ്ദ് സൈന യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ തങ്ങളുടെ പേരിലാക്കി. 21 വിദ്യാർത്ഥികൾ വിവിധവിഷയങ്ങളിൽ നൂറു മാർക്കും നേടി. മികച്ച വിജയം സ്വന്തമാക്കിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീമ് ഹുസൈൻ, സ്കൂൾ പ്രിൻസിപ്പൽ പി. പർവീൺ കുമാർ എന്നിവർ അഭിനന്ദിച്ചു.
നൂറിൽ നൂറും മാർക്ക് നേടിയവർ
സൈക്കോളജി (100) ആസിയ എം. എസ്, അഘ് വ മറിയം വിനോദ് , ഫാത്തിമ ഫിദ
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്(100) അഹമ്മദ് സക്കറിയ,ഡിയോൺ ആന്റണി, ശിവിക ഭട്ട്
ഫുഡ് ആന്റ് ന്യൂട്രീഷ്യൻ ( 100) പുഷ്പശ്രീ രാം ഗോപാൽ, നിഥില രമേഷ്
യോഗ ( 100) അമിത ജയൻ, ലക്ഷ്മി പ്രസാദ്,ഹൃദ്വീക്ക് വിനോദ് നായർ, റോഷൻ ബിലാൽ,സമയ് സജയ്, ആസിയ എം. എസ്, ഘനശ്യാം സജീവ്, കീർത്തന . എ, അഭിമന്യു കൃഷ്ണ സൌമ്യ, അഭിയ അനസ്, ശ്രദ്ധ ശ്രീലാൽ വിജി, ഫറാസ് മുഹമ്മദ് ശിഹാബുദ്ദീൻ, മിലി സൂസൻ ജോസഫ്
വിവിധവിഷയങ്ങളിൽ ഉയർന്ന മാർക്കു നേടിയവർ
ഇംഗ്ലീഷ് (98) ആൽഫിൻ ബിജു,റോഷൻ ബിലാൽ, തേജസ്വിനി . കെ.
ഫിസിക്സ് (98) സമയ് സജയ്
കെമിസ്ട്രി (97)അലൻ അനിൽ, സമയ് സജയ്
ബയോളജി (98) അനന്യ മനോജ് നായർ, മദിഹാ
ഗണിതശാസ്ത്രം (95) അഹമ്മദ് സക്കറിയ, ജയ്സൺ നെപ്പോളിയൻ പിന്റോ, സമയ് സജയ്
ഇൻഫോർമേഷൻ ടെക്നോളജി (99) എമയ സാറാ ബിജു
ഹെൽത്ത് കെയർ (99) രോഹൻ അബ്രാഹാം മാത്യൂസ്, അനന്യ മനോജ് നായർ
ചൈൽഡ് ഹുഡ് കെയർ ആന്റ് എഡ്യൂക്കേഷൺ (98) ജോനാദൻ സൽദാന
കമ്പ്യൂട്ടർ സയൻസ് (97) പുഷ്പ ശ്രീ രാം ഗോപാൽ, അനന്യ മനോജ് നായർ,
ഇക്കണോമിക്സ് (97) നെവിൻ ഷിജു
ബിസിനസ്സ് സ്റ്റഡീസ് (96) നെവിൻ ഷിജു
ഇന്റർപ്രോണർഷിപ് (96) സൈനബ് മുസ്തഫ
സോഷ്യോളജി (93) അഫ്ഷിൻ
മാർക്കറ്റിങ് (97) ദേവ് പുറേച്ച
അക്കൌണ്ടൻസി (98) ആൽഫിൻ കെ. ബിജു