മസ്കറ്റ് :മസ്കറ്റ് കെഎംസിസി സ്ഥാപക നേതാവും പ്രമുഖ ജീവകാരുണ്ണ്യ പ്രവർത്തകനുമായ ഹമീദ് പികെയെ അനുമോദിച്ചു…
ഫ്രൈഡേ ഇന്റർനാഷണൽ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബർക്ക നഖലാ റിസോർട്ടിൽ നടന്ന പരിപാടിയിൽ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലവും മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ പുന്നോളും ഫ്രൈഡേ ഇന്റർനാഷണൽ പ്രസിഡന്റ് അനസുദ്ധീൻ കുറ്റ്യാടി എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി.
മബെല കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് സജിർ കുറ്റ്യാടി,മബെല കെഎംസിസി മുൻ ജനറൽ സെക്രട്ടറി ആഷിഫ് കുറ്റ്യാടി,അൽ സലാമ പോളി ക്ലിനിക് അഡ്മിനിസ്ട്രേറ്റർ സഫീർ വി,മക്ക ഹൈപ്പർ മാർക്കറ്റ് ബ്രാഞ്ച് മാനേജർ റഫീഖ് മട്ടന്നൂർ,എന്നിവർ സംബന്ധിച്ചു.