എയർ ഇന്ത്യ വിമാന സർവീസ് പലപ്പോഴും പ്രവാസികൾക്ക് ഒരു വിലങ്ങുതടിയായിട്ട് വരികയാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുന്ന പ്രവണത അങ്ങനെയുള്ള അവസരത്തിൽ യാത്രക്കാർക്ക് വേണ്ട ഒരു സഹായങ്ങളും അവർ ചെയ്തു കൊടുക്കാൻ സന്നദ്ധരാകുന്നില്ല വളരെ ദൂരെനിന്നു യാത്ര ചെയ്തു എയർപോർട്ടിൽ വന്നു കഴിയുമ്പോഴാണ് അറിയുന്നത് ഇന്ന് ഫ്ലൈറ്റ് ഇല്ല ക്യാൻസൽ ആയി എന്ന് അവർ എവിടെ പോകും എവിടെ താമസിക്കും അവരുടെ തുടർന്നുള്ള യാത്ര എങ്ങനെ ക്രമീകരിക്കും എന്നതിനെക്കുറിച്ച് എയർ ഇന്ത്യയുടെ ഉത്തരവാദിത്തപ്പെട്ടവർ ഒരു കാരണവശാലും യാത്രക്കാരുമായിട്ട് സഹകരിക്കില്ല യാത്രക്കാര്‍ ചോദിക്കുമ്പോൾ മാന്യമായ മറുപടി നൽകാതെ അവർ ഒഴിഞ്ഞുമാറുകയാണ് പലപ്പോഴും ചെയ്യാറുള്ളത് കാലാകാലങ്ങളായി പ്രവാസികൾ അനുഭവിക്കുന്ന ഈ ഒരു പ്രതിസന്ധി അത് ഉത്തരവാദിത്തപ്പെട്ട ഗവൺമെന്റിന്റെ അധികാരികൾ ഇടപെടുകയും ഇങ്ങനെയുള്ള മുന്നറിയിപ്പുമില്ലാതെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുന്ന രീതി അല്ലെങ്കിൽ അതിലെ ജോലിക്കാർ സമരം ചെയ്യുന്ന രീതിയൊക്കെ ഒഴിവാക്കേണ്ടതാണ് എത്ര പ്രവാസികൾക്കാണ് ഇത് മൂലം ജോലി നഷ്ടപ്പെടുന്നത് വിസ നഷ്ടപ്പെടുന്നത് ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കാനോ അവർക്ക് വേണ്ട സഹായം ചെയ്യാൻ ഒരു കാലത്തും ഗവൺമെന്റുകൾ സന്നദ്ധരായിട്ടില്ല ഇനിയെങ്കിലും ഉത്തരവാദിത്തപ്പെട്ട ഗവൺമെൻറ് അടിയന്തര നടപടിയെടുക്കണമെന്ന് കോട്ടയം ഡിസ്റ്റിക് പ്രവാസി അസോസിയേഷൻ (KDPA OMAN) അഭിപ്രായപ്പെട്ടു