മസ്കറ്റ്
ആടുജീവിതം സിനിമയുടെ ചിത്രീകരണം ഒമാനിൽ നടക്കാതിരുന്നതിനു കാരണം ഒമാനിലെ മലയാളി കമ്യൂണിണിറ്റിയിൽ നിന്നുള്ള ചില ആളുകളുടെ അനാവശ്യമായ പ്രൊപ്പഗണ്ടകൾ ആണെന്ന് സംവിധായകൻ ബ്ലെസ്സി മസ്കറ്റിൽ പറഞ്ഞു .ആടുജീവിതം സിനിമയുടെ ലൊക്കേഷനായി ആദ്യം തീരുമാനിച്ചത് ഒമാൻ ആയിരുന്നു. അതിനായി പല ലൊക്കേഷനുകളും കാണുകയും അനുമതിക്ക് അപേക്ഷിച്ചു കാത്തിരിക്കുകയും ചെയ്തു. ഒമാനിലെ മലയാളി കമ്യൂണിണിറ്റിയിൽ നിന്നുള്ള ചില ആളുകളുടെ ഭാഗത്തുനിന്നും നിരോധിച്ച പുസ്തകം ആണെന്നും ഒക്കെയുള്ള അനാവശ്യമായ പ്രൊപ്പഗണ്ടകൾ ഉണ്ടാക്കി. സിനിമ ഒമാനിൽ റിലീസ് ചെയ്യാതിരിക്കാനും ഇത്തരം ആളുകളുടെ ഇടപെടൽ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. സിനിമക്ക് സെൻസർ കിട്ടില്ല എന്നുള്ള പ്രചാരണങ്ങളുമായി അക്കൂട്ടർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. കോവിഡ് കാലത്ത് ജോർദാനിൽ കുടുങ്ങിയപ്പോൾ ടീമിലുള്ളവർ തമ്മിൽ വലിയ രീതിയിൽ മാനസിക ഐക്യം ഉണ്ടായത് ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണത്തിന് കരുത്തു നൽകി . വെള്ളത്തിന്റെ വില മനസ്സിലാക്കിയത് ലോക്കഡോൺ സമയത്താണെന്നും അദ്ദേഹം മസ്കറ്റിൽ പറഞ്ഞു . ഒമാനി നടൻ താലിബ് അൽ ബലൂഷി നടൻ തിലകനെ പോലെ ആണെന്ന് ബ്ലെസ്സിയുടെ കമന്റ്.
മസ്‌കറ്റിലെ ഒമാൻ ഫിലിം സൊസൈറ്റിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംവിധായകൻ ബ്ലെസ്സി, ഒമാനി നടന്ന താലിബ് അൽ ബലൂഷി, നടൻ ഗോകുൽ,ഗായകൻ ജിതിൻ രാജ്, ഒമാനി ഗായകൻ ജാഹദ് അൽ അറൈസി, ഒമാനി നടനും സംവിധായകനുമായ മുനീർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഗൾഫ് മേഖലയിൽ സൗദിയിലും കുവൈറ്റിലും ചിത്രത്തിന്റെ പ്രദർശന അനുമതിക്കായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓരോ രാജ്യത്തെയും സെൻസർ ബോർഡുകളുടെ തീരുമാനം വ്യത്യസ്തമായിരിക്കുമെന്നും സെൻസർ ചെയ്യുമ്പോൾ ഒഴിവാക്കാൻ പറയുന്ന ഭാഗങ്ങൾ ഒഴിവാക്കേണ്ടി വരുമെന്നും ഒമാനിൽ ചില ഭാഗങ്ങൾ ഒഴിവാക്കി പ്രദര്ശിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ബ്ലെസ്സി മറുപടി നൽകി. ഓസ്കാർ നൽകുകയാണ് വാങ്ങിക്കുകയാണ് ചെയ്യുന്നതെന്നും കോടികൾ ചിലവുള്ള ഏർപ്പാടാണെന്നും ഓസ്‌കാറിന്റെ കുറിച്ചുള്ള ചോദ്യത്തിന് ബ്ലസി പ്രതികരിച്ചു . ചിത്രത്തിന് ഓസ്കാർ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. ഓസ്കാർ ലഭിക്കുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും ഓസ്കാർ ലഭിക്കുന്ന കാര്യം ഓസ്‌കാറിന്‌ വിടുന്നതാണ് നല്ലതെന്നും ഓസ്‌കാറിന്റെ കുറിച്ചുള്ള ചോദ്യത്തിന് താലിബ് ബലൂഷിയും മറുപടി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *