മസ്കറ്റ്
ഒമാനിൽ പുതിയ ന്യൂനമർദ ത്തിന്റെ ആഖാതം വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ പ്രവചന, മുന്നറിയിപ്പ് സംവിധാന വിഭാഗം ഡയറക്ടർ നാസർ ബിൻ സയീദ് അൽ ഇസ്മായിലി പറഞ്ഞു. അൽ ബുറൈമി, അൽ ദാഹിറ, സൗത്ത് അൽ ബത്തിന, അൽ ദഖിലിയ, മസ്കറ്റ്, നോർത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിലാണ് കാലാവസ്ഥയുടെ ആഘാതം ഉണ്ടാകുക. 20 മില്ലീമീറ്ററിനും 80 മില്ലീമീറ്ററിനും ഇടയിൽ ആണ് പ്രതീക്ഷിക്കുന്ന മഴ. ആഘാതം ബുധനാഴ്ച വൈകുന്നേരത്തിനും വ്യാഴാഴ്ച രാവിലെയ്ക്കും ഇടയിൽ ആരംഭിക്കും. വെള്ളിയാഴ്ച വരെ മഴ തുടരും,
മഴ ; സ്കൂളുകളിൽ നാളെ ഓൺലൈൻ ക്ളാസുകൾ
ഒമാനിൽ കനത്ത മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലുംസർക്കാർ, സ്വകാര്യ, വിദേശ സ്കൂളുകളിലെ പഠനം നാളെ (വ്യാഴം) ഓൺലൈനാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു