മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാന്റെ മസ്കറ്റ് സ്റ്റേറ്റ് കൗൺസിലിന്റെ അഭിമുഖ്യത്തിൽ റൂവി സി.ബി.ഡി ഏരിയയിലുള്ള ടാലൻ്റ് സ്പേസ് ഹാളിൽ വച്ച് കുടുംബ സംഗമം നടന്നു.
നൂറിൽ പരം മെമ്പർമാർ പങ്കെടുത്ത ചടങ്ങിൽ മസ്ക്കറ് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ശ്രീകുമാർ സ്വാഗതം ആശംസിച്ചു. മസ്ക്കറ് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് പദ്മകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡബ്ലിയു എം എഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്നകുമാർ വീഡിയോ സന്ദേശത്തിലൂടെ പരിപാടികൾ ഉത്ഘാടനം ചെയ്തു.
മിഡ്ഡിൽ ഈസ്റ്റ് കോർഡിനേറ്റർ ശ്രീ ഉല്ലാസ് ചേരിയൻവേൾഡ് മലയാളി ഫെഡറേഷൻ ഒമാൻറെ പ്രവർത്തനങ്ങളെ പറ്റിയും. യു.എ.ഇ യിൽ ഡബ്ലിയു.എം.എഫ് ന്റെ നേതൃത്വത്തിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ പറ്റി പ്രതിപാദിച്ചു .
ഡബ്ലിയു.എം.എഫ് ഒമാൻ നാഷണൽ പ്രസിഡൻ്റ്റ് ജോർജ് പി. രാജൻ ഡബ്ലിയു.എം.എഫ് ഒമാനിൽ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി വിവരിച്ചു. തദവസരത്തിൽ മസ്കറ്റ് യൂണിറ്റ് വൈസ് പ്രസിഡൻ്റ്റ് അനിൽ വർഗ്ഗീസും പ്രോഗ്രാം കോ ഓർഡിനേറ്റർ അനീഷും സന്നിഹിതരായിരുന്നു. ഗ്ലോബൽ മലയാളം ഫോറം കോർഡിനേറ്റർ ശ്രീ രാജൻ കുകുറി, നാഷണൽ ട്രഷറർ ശ്രീ ജോസഫ് വലിയവീട്ടിൽ ഈ ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കൾ ആയി.
തുടർന്ന് മസ്കറ്റിൽ ടീച്ചറായിരുന്ന ശ്രീമതി കൃഷ്ണ വേണിയുടെ മഹനീയ സാന്നിധ്യത്തിൽ “Grandma’s talks with kids” എന്ന പേരിൽ കുട്ടികൾക്ക് മണ്ണും, കൃഷിയും, പ്രകൃതിയും പരിചയപ്പെടുത്തി കൊണ്ട് ഒരു പരിശീലന സെഷൻ നടത്തി. അവിടെ വന്ന കുട്ടികളെ ചെടികളുടെ പരിപാലനം പ്രൊത്സാഹിപ്പിക്കാൻ ചെടിയും വിത്തും നൽകി. ഡബ്ലിയു.എം.എഫ് സ്റ്റേറ്റ് വനിത കോഓർഡിനേറ്റർ ദിവ്യ, അർച്ചനയുടെയും, അനിതയുടെയും, രൂപയുടെയും മഹനീയ സാന്നിധ്യത്തിൽ കൃഷ്ണവേണിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ശേഷം നടന്ന ചടങ്ങിൽ കൃഷ്ണ വേണിയുടെ പ്രവർത്തന മേഖലയെ പറ്റി രൂപ സംസാരിച്ചു. ഡബ്ലിയു.എം.എഫ് ലേഡീസ് വിങ്ങ് നടത്തിയ കളികളിലും ക്വിസ്സിലും എല്ലാ അംഗങ്ങളും സസന്തോഷം പങ്കെടുത്തു. ഈ പ്രോഗ്രാം ആങ്കർ ചെയ്ത അനിതയെ ഈ അവസരത്തിൽ പ്രശംസിച്ചു. ഡബ്ലിയു.എം.എഫ് സ്റ്റേറ്റ് കൗൺസിൽ ട്രെഷറർ അനിൽ നന്ദി പ്രമേയം അവതരിപ്പിച്ചു.