മസ്കറ്റ് : മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (MNMA) ഫവാസ് കൊച്ചന്നൂർ അനുസ്മരണവും, മാനസിക സംഘർഷങ്ങളിൽ നിന്നും മുക്തി നേടാനായി RHYTHM OF LIFE എന്ന പ്രോഗ്രാമും അസൈബ ഗാർഡൻ അപ്പാർട്മെന്റ് മൾട്ടി പാർപ്പസ് ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ജയൻ ഹരിപ്പാട് സ്വാഗതം ആശംസിച്ചു. മുൻ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ടും എഴുത്തുകാരനും പ്രാസംഗികനുമായ ഡോക്ടർ സി. എം. നജീബ് സർ ആമുഖ പ്രഭാഷണം നടത്തി. പ്രവാസി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ രാജൻ വി കോക്കുരി അനുഭവ കഥകളിലൂടെ ചെറു പ്രഭാഷണം നടത്തി. മലയാളം ഒമാൻ ചാപ്റ്റർ സെക്രട്ടറി രതീഷ് പട്ടിയത്ത്, ADO ചെയർമാൻ ഫിറോസ് ബഷീർ, മുഹമ്മദ് എൻ., അജികുമാർ ദാമോദരൻ (മുൻ MNMA സെക്രട്ടറി), സുധ ചന്ദ്രശേഖർ, സജു (TVM അസോസിയേഷൻ സെക്രട്ടറി) എന്നിവർ ആശംസ പ്രസംഗം നടത്തി. വിഷയത്തെ ആസ്പദമാക്കി പ്രമുഖ മെന്ററും Emotional Intelligence Coachum ആയ ഷെഹനാസ് അലിയുടെ അടിസ്ഥാനപരമായ ക്ലാസ്സ് സദസ്സിന് സന്തോഷവും ശുഭാപ്തി വിശ്വാസവും വർദ്ധിപ്പിച്ചു. ട്രഷറർ പിങ്കു അനിൽ കുമാർ ചടങ്ങിന് നന്ദി പ്രകാശനവും നടത്തി. വൈസ് പ്രസിഡന്റ് മനോഹരൻ ചെങ്ങളായി മറ്റ് ഭരണ സമിതി അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി. ADO കുടുംബാംഗങ്ങളും സാംസ്കാരിക സംഘടനാ പ്രധിനിധികളും കുട്ടികളും ചടങ്ങ് മഹനീയമാക്കി.