മസ്കറ്റ്
ഒമാനിൽ പുതിയ ന്യൂന മർദ്ദം വരുന്നു. ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും മെയ് 2 മുതൽ ശക്തമായ മഴക്ക് സാധ്യത യെന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൗരന്മാരും താമസക്കാരും മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമുള്ളപ്പോൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുമെന്നും ഒമാൻ സിവിൽ എവിയേഷൻ അതോരിറ്റിയിലെ നാഷണൽ മൾട്ടി ഹസാർഡ് ഏർളി വാണിങ് സെന്റർ പുറത്തിറങ്ങിയ മുന്നറിയിപ്പിൽ പറയുന്നു
