കാത്തരിപ്പിന് വിരാമം ” ആടുജീവിതം ” ഒമാനിൽ പ്രദർശനം ആരംഭിക്കുന്നു …
ലോകമെമെമ്പാടുമുള്ള സിനിമാസ്വാദകരുടെയും, നിരൂപകരുടെയും മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റിയ മലയാളത്തിലെ ക്ളാസിക്ക് ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ” ആട് ജീവിതത്തിനു ” ഒമാനിലും പ്രദർശനാനുമതി ലഭിച്ചു . അടുത്ത ആഴ്ച മുതൽ ചിത്രം ഒമാനിലെ വിവിധ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും . മാർച് 28 നു ലോകമെമ്പാടും പ്രദർശനം ആരംഭിച്ച ” ആടുജീവിതം ” ഏറ്റവും വേഗത്തിൽ നൂറുകോടി ക്ലബിൽ ഇടംപിടിക്കുന്നു മലയാള സിനിമ എന്ന ബഹുമതി നേടിയിരുന്നു അതോടൊപ്പം ചിത്രത്തിന്റെ സാങ്കേതിക മികവിനും , ഒമാനി കലാകാരൻ താലിബ് അൽ ബലൂഷിയുടെ പ്രകടനമടക്കം ഏറെ പ്രശംസ നേടിയടുക്കുകയും ചെയ്തിരുന്നു . റിലീസ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഏപ്രിൽ 25 മുതൽ ഒമാനിലെ വോക്സ് സിനിമ, സ്റ്റാർ സിനിമ, സിനിപോളിസ് ഉൾപ്പടെ ഇരുപത്തിയഞ്ചിലധികം സ്ക്രീനുകളിൽ ” ആടുജീവിതം ” പ്രദർശനം ആരംഭിക്കുമെന്നാണ് അറിയുവാൻ കഴിയുന്നത് . ചിത്രത്തിൻറെ ഓൺലൈൻ ബുക്കിംഗ് ഉടൻ ആരംഭിക്കും . മലയാളത്തിലെ ഏറ്റവും മികച്ച ദൃശ്യാനുഭവം എന്ന പ്രശംസ നേടിയ ” ആടുജീവിതത്തിന്റെ ” മികച്ച ആസ്വാദനം പേക്ഷകർക്കു ലഭിക്കാൻ തിയേറ്ററുകളിൽ വിപുലമായ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്