മസ്കറ്റ്
ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരണം 13 ആയി. കാണാതായ ഒരാളെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു. ഖുറിയാത്ത് വിലായത്തിലെ കൃഷിയിടങ്ങളിൽ ഒറ്റപ്പെട്ടുപോയ 21 പേരെ റോയൽ ഒമാൻ പോലീസ് ഏവിയേഷൻ ടീം രക്ഷപ്പെടുത്തി.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വീടുകളിലേക്കുള്ള സാധാരണ വഴികൾ അപ്രാപ്യമായതിനാൽ, രക്ഷാപ്രവർത്തനത്തിൽ പോലീസ് എവിയേഷൻ നിർണായക പങ്ക് വഹിച്ചു, ഫാമുകളിൽ നിന്ന് 21 വ്യക്തികളെയും അൽ ലാസ്മോ പ്രദേശത്തെ സുരക്ഷിത സ്ഥാനത്തേക്ക് ഹെലികോപ്റ്ററിൽ എത്തിച്ചു.
മസ്കറ്റ് ഗവർണറേറ്റിൽ ഇന്നും നാളെയും അതിശക്തമായ മഴയും അതെ തുടർന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ടന്ന് നിരന്തരമായ മുന്നറിയിപ്പുകൾ
ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം എന്ന് അധികൃതർ അറിയിച്ചു
ഓരോ മൊബൈൽ ഉപഭോക്താവിനും നേരിട്ട് ജാഗ്രതാ നിർദ്ദേശം നിരന്തരമായി അയക്കുന്നുണ്ട്
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം, വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്, വാദികളിൽ ഇറങ്ങുകയോ മുറിച്ചു കടക്കുകയോ ചെയ്യരുത്.