മസ്കറ്റ് : ഒമാനിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ സേവ് ഒ .ഐ.സി.സി ഇനിമുതൽ
” ഇൻകാസ് ഒമാൻ ” എന്ന പേരിൽ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇത് സംബന്ധിച്ച തീരുമാനം കെ.പി.സി.സിയുടെ , ഒമാൻ ചുമതലകൾ വഹിക്കുന്ന ഭാരവാഹികളെ അറിയിച്ചതായും പ്രസിഡണ്ട് അനീഷ് കടവിൽ അറിയിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തോട് അനുഭവമുള്ള സംഘടനായ ഒ .ഐ.സി .സിയുടെ മുൻകാല ഭാരവാഹികൾ ചേർന്ന് രൂപംകൊടുത്ത കൂട്ടായ്മയായ സേവ് ഓ.ഐ.സി.സിയുടെ ഭാരവാഹികളും പ്രവർത്തകരുമാണ് ” ഇൻകാസിലും ” ഉള്ളത് .
ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു. ഇൻകാസ് ലോഗോ സീനിയർ നേതാവ് ഹൈദ്രോസ് പതുവന പ്രസിഡന്റ് അനീഷ് കടവിലിന് നൽകി പ്രകാശനം ചെയ്തു.
രാജ്യം ഉറ്റുനോക്കുന്ന അതോടൊപ്പം രാജ്യത്തിന്റെ ഭാഗധേയം തന്നെ നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പിന് ഇനി നാളുകൾ മാത്രം അവശേഷിക്കുന്ന സമയമായിട്ടും കോൺഗ്രസിന്റെ ഔദ്യോഗിക വിഭാഗം എന്നവകാശപ്പെടുന്ന ഒ ഐ സി സി യാതൊരു വിധ പ്രവർത്തനവും നടത്തുന്നില്ല എന്നും ഈ സാഹചര്യത്തിൽ ഒമാനിലെ കോൺഗ്രസിന്റെ അനുഭാവികളെ മുഴുവൻ ഒന്നിച്ചു കൊണ്ടുപോകുവാനുമാണ് തീരുമാനം. ഔദ്യോഗിക വിഭാഗത്തിന്റെ നിർജ്ജീവ അവസ്ഥയിൽ നീരസം ഉള്ള വിഭാഗം ഇതിനോടകം തങ്ങളെ സമീപിച്ചു എന്നും അവരെക്കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകുവാനുമാണ് തീരുമാനം. കേരളത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഓരോ മണ്ഡലവും കേന്ദ്രീകരിച്ചു പ്രവർത്തനം വിപുലീകരിക്കും .ഇപ്പോൾ നാട്ടിലുള്ള പ്രവർത്തകർ അവരുടെ കുടുംബങ്ങൾ എന്നിവരെ പ്രവർത്തങ്ങളിൽ സജീവമാകുവാനും ഇപ്പോൾ ഒമാനിൽ ഉള്ള പ്രവർത്തകരും നാട്ടിലെത്തി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാകും . അതോടൊപ്പം മുഴുവൻ അനുഭാവികളെയും പ്രത്യേകിച്ച് അതിശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഉള്ളവർ വോട്ടെടുപ്പിന് നാട്ടിലെത്തി വോട്ടെടുപ്പിൽ പങ്കാളിയാകാനും അതോടൊപ്പം തന്നെ അവരാൽ കഴിയുന്ന മുഴുവൻ വോട്ടുകളും പോൾ ചെയ്യിപ്പിക്കാൻ ശ്രമിക്കണം എന്നും യോഗം തീരുമാനിച്ചു.
ഒമാനിലെ ഔദ്യോഗിക പക്ഷത്ത് നിന്നും നിരന്തരമായ അവഗണന അനുഭവച്ചിട്ടും അതിനെല്ലാം എതിരെ പ്രതികരിക്കാതെ ഇരുന്നത് പാർട്ടിയെയും , മുന്നണിയെയും ദുർ ബലപ്പെടുത്തേണ്ട എന്ന് കരുതിയാണ് എന്നാൽ ഇനിയും മിണ്ടാതിരിക്കാൻ സാധിക്കില്ല എന്ന് ഉറപ്പുള്ള സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചത് . അതെ സമയം ഔദ്യോഗിക പക്ഷം അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുന്ന പക്ഷം പാർട്ടിയുടെ നന്മയെ കരുതി അവരുമായി സഹകരിക്കുമെന്നും യോഗം വിലയിരുത്തി. നിലവിലെ കമ്മിറ്റി അംഗങ്ങൾ തുടരുന്നതോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം റീജിയണൽ കമ്മിറ്റി പുനർസംഘടനയും പൊതു പരിപാടികളും ആസൂത്രണം ചെയ്യുമെന്നു അനീഷ് കടവിൽ അറിയിച്ചു.