മസ്കറ്റ്: മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ മുഹമ്മദ് മകൻ റഫീഖ് (37) ഒമാനിലെ ജിഫ്നൈനിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് മരണപ്പെട്ടു.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ മിസ്ഫ, ജിഫ്നൈനിൽ ട്രക്കുകൾ കൂട്ടിയിട്ടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പതിനൊന്നു വർഷത്തോളമായി
സുഹൂൽ ഫൈഹ കമ്പയിൽ, മവേല മാർക്കറ്റിൽ ഡെലിവറി സൂപ്പർ വൈസറായായി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു. കെഎംസിസി പ്രവർത്തകനായിരുന്നു
മാതാവ്: അലീമ.
ഭാര്യ: ശഹാന.
അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട് മക്കളുണ്ട്.
ഭൗതിക ശരീരം തുടർനടപടികൾക്ക് ശേഷം ഒമാനിൽ കബറടക്കുമെന്ന് കെ എം സി സി നേതാക്കൾ അറിയിച്ചു.