മസ്കറ്റ് : മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി ഗ്രാൻഡ് ഇഫ്താർ മീറ്റ് 2024 മാർച്ച് 25 തിങ്കൾ ന് സിനാവ് ലൈബ്രറി ഹാളിൽ വെച്ച് നടത്തി.
ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചു. മജീദ് ഫൈസി പാവണ്ണ പ്രാർത്ഥനക്ക് നേത്രത്വo നൽകി.
സിനാവ് സമദ് കെഎംസിസി വനിത വിംഗ് ഇസ്ലാമിക ക്വിസ്സ് മത്സരം നടത്തി .
പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മൻസൂർ അലി പച്ചായി സ്വാഗതവും ട്രഷറർ റിവാസ് പൊന്നാനി നന്ദിയും പറഞ്ഞു.