മസ്കറ്റ് : വാണിമേൽ പ്രദേശത്തുകാരുടെ കൂട്ടായ്മയുടെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം നടന്ന നോമ്പ് തുറയും തുടർന്ന് നടന്ന കൂടിച്ചേരലും വാണിമേൽക്കാരുടെ സംഗമവേദിയായി മാറി.
കുട്ടികളും സ്ത്രീകളുമുൾപ്പടെ നൂറ്കണക്കിന് ആളുകളുടെ പങ്കാളിത്തം കൊണ്ട് ബറക്കയിലെ
അൽ അമൽ ഫാം ഹൌസ് അതിമനോഹര രാത്രിയായി മാറി.
കുട്ടികളുടെ വിനോദ – കലാപരിപാടികളും, മുതിർന്നവരുടെ കമ്പവലി മത്സരവുമൊക്കെ സംഗമത്തിനെ കൂടുതൽ മികവുറ്റതാക്കി.
ചുഴലിക്കര സൂപ്പി, KT മുഹമ്മദ്, മുനീർ KT, മിഥിലാജ് PK, അസീസ് വേർക്കടവൻ, അഹമ്മദ് MK, മുസ്തഫ നായിക്കരിമ്പിൽ, സമീർ KK, ഫൈസൽ CK, ജലീൽ കാപ്പാട്ട്, സുഹൈൽ K, ഷക്കീർ TK, ആഷിഫ് CV, അഷ്‌റഫ് PP, ഫാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.