ഇഫ്താർ മീറ്റ് 2024 സംഘടപ്പിച്ചു .
മസ്‌ക്കറ്റ് എരുമേലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാദി കബീർ ഇബ്ൻ ഖൽദൂൻ പ്രൈവറ്റ് സ്കൂളിൽ നോമ്പ് തുറ സംഘടിപ്പിച്ചു.ജീവകാരുണ്യ മേഖലയിൽ മസ്ക്കറ്റിലും ,നാട്ടിലുമായി നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് എരുമേലി അസോസിയേഷൻ .സമൂഹത്തിന്റ വിവിധ മേഖലയിലുള്ള നിരവധി ആളുകൾ പങ്കെടുത്ത നോമ്പ് തുറക്കും ,പ്രാർഥനക്കും ഹാഫിസ് അൽ അമീൻ മൗലവി പത്തനംതിട്ട നേതൃത്തം നൽകി.അസോസിയേഷൻ ഭാരവാഹികളായ ഷാജി കണ്ണന്താനം ,അബ്ദുൽ ലത്തീഫ് ,ഷാ റസാഖ്, ജിന്ന,നൗഷാദ്,സോമി റസാഖ് ,റെജി ശാഹുൽ,ഷമീർ ,ഖലീൽ ,ജറീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി .