മസ്കറ്റ്: മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ, ഇ അഹമ്മദ് സാഹിബ് അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു ജില്ലാ കെഎംസിസി പ്രസിഡന്റ് പി എ വി അബൂബക്കർ അധ്യക്ഷതയിൽ ഡോക്ടർ ഗൾഫാർ മുഹമ്മദലി ഉത്ഘാടനം ചെയ്തു. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, വൈസ് പ്രസിഡന്റുമാരായ ഷമീർ പാറയിൽ, നൗഷാദ് കാക്കേരി, സെക്രട്ടറിമാരായ അഷ്‌റഫ് കിണവക്കൽ, ബി എസ്സ് ഷാജഹാൻ പഴയങ്ങാടി, എസ് ഐ സി പ്രസിഡന്റ് അൻവർ ഹാജി, ഒ ഐ സി സി നേതാവ് സിദ്ധീഖ് ഹസ്സൻ, ഹാഷിം ഫൈസി, ഇബ്രാഹിം ദാരിമി, മസ്കറ്റ് കെഎംസിസി സീനിയർ നേതാവ് എം ടി അബൂബക്കർ, അൽ ഖുവൈർ ഏരിയ നേതാക്കളായ കെ പി അബ്ദുൽ കരീം, വാഹിദ് മാള, റൂവി ഏരിയ ജനറൽ സെക്രട്ടറി അമീർ കാവനൂർ, യാകൂബ് തിരൂർ, സി വി എം ബാവ, നജീബ് കുനിയിൽ, ജാസിർ ഒ കെ,വിവിധ ഏരിയ,മണ്ഡലം നേതാക്കൾ പങ്കെടുത്തു പങ്കെടുത്തു. മുഹമ്മദ് കക്കൂൽ, അഷ്‌റഫ് കായക്കൂൽ, ജാഫർ ചിറ്റാരിപറമ്പ്, അമീർ കണ്ണാടിപറമ്പ്, സാദിക് കുറുവ, നസൂർ ചപ്പാരപടവ്, അബ്ദുള്ള കുട്ടി തടിക്കടവ്, ബഷീർ നുചിയാട്, ബഷീർ കണ്ണപുരം, റഫീഖ് ശ്രീകണ്ടപുരം, താജുദ്ധീൻ പള്ളിക്കര, ലുക് മാൻ കതിരൂർ, ഷഫീഖ് തങ്ങൾ ഹാഷിം പാറാട് തുടങ്ങിയവർ നേതൃത്വം നൽകി മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബ്ദുള്ള യമാനി ഖിറാഅത്ത് നിർവ്വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി ശുഹൈബ് പാപിനിശ്ശേരി സ്വാഗതവും എൻ എ എം ഫാറൂഖ് നന്ദിയും പറഞ്ഞു.