മസ്കറ്റ് : എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളാ സെക്ടറിലേക്കുള്ള വിമാനങ്ങൾ വർധിപ്പിക്കുന്നു.മസ്കറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള സുകളാണ് ആഴ്ചയില്‍ അഞ്ച് സർവീസുകളാണ് വർധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ആണ് പുതിയ സർവീസുകൾ തുടങ്ങുക. മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ പ്രതിദിന സര്‍വീസുകളാക്കുകയും ചെയ്തിട്ടുണ്ട്. ഈദിനോട് അടുത്ത സമയത്തുള്ള സർവീസ് വർധന പ്രവാസി മലയാളികള്‍ക്ക് ഉപകാരപ്രദം ആകുമെന്നാണ് പ്രതീക്ഷ.തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വിമാനങ്ങൾ സര്‍വീസ് നടത്തുക. തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 9.45ന് മസ്കറ്റിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഇന്ത്യന്‍ സമയം 2.45ന് കണ്ണൂരിലെത്തും. വ്യാഴാഴ്ച രാവിലെ 7.35ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കണ്ണൂരിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം 8.15നും കണ്ണൂരില്‍ ലാന്റ് ചെയ്യും.
കണ്ണൂരില്‍ നിന്ന് തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ കാലത്ത് 6.45ന് പുറപ്പെടുമെന്ന വിമാനം പ്രാദേശിക സമയം 8.45ന് മസ്‌കറ്റിലെത്തും . വെള്ളി രാത്രി 12.20ന് പുറപ്പെട്ട് 2.20ന് മസ്‌കറ്റിലെത്തും .. തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സപ്രസ് എല്ലാ ദിവസവും ഉച്ചക്ക് 12.15ന് മസ്കറ്റിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.40ന് തിരുവനന്തപുരത്തെത്തും. രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 11 മണിക്ക് മസ്കറ്റിൽ തിരിച്ചെത്തുകയും ചെയ്യും.
മിക്ക റൂട്ടുകളിലും നിലവില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഈദിനോട് അടുക്കുമ്പോൾ ടിക്കെറ്റ് നിരക്ക് വർധിക്കാനാണ് സാധ്യത