ഒമാനിലെ തന്നെ ഏറ്റവും വലിയ സംഗമം ആണ് സലാല കെഎംസിസിയുടെ ഇഫ്താർ സംഗമം .
നഗര പ്രദേശത്ത് നിന്നുള്ളവരും പ്രാന്ത പ്രദേശത്ത് ഉള്ളവരും ഒന്നിക്കുന്ന വേദിയാണ് കെഎംസിസി ഇഫ്താർ സംഗമം.3000 പേർക്ക് ഉള്ള സജീകരണമാണ് സലാല ദോഫാർ ക്ലബിൽ ഒരുക്കിയിട്ടുള്ളത്.വിദേശികൾക്ക് പുറമെ സ്വദേശി പ്രമുഖരും പങ്കെടുക്കുമെന്ന് സലാല കെഎംസിസി പ്രസിഡൻ്റ് നാസർ പെരിങ്ങത്തൂർ,ജനറൽ സെക്രട്ടറി ഷബീർ കാലടി,ഇഫ്താർ കമ്മറ്റി ചെയർമാൻ റഷീദ് കല്പറ്റ,കൺവീനർ ഷംസീർ കൊല്ലം,കോ കൺവീനർ അൽത്താഫ് പെരിങ്ങത്തൂർ എന്നിവർ അറിയിച്ചു.