ക്രിക്കറ്റിനോടും ഫുട്ബോളിനോടും പ്രണയം ഇല്ലാത്ത മലയാളികൾ ഉണ്ടാക്കില്ല. അത് ഇപ്പോൾ കേരളം വിട്ട് പോയാലും മലയാളികൾ ഏറെകുറെ വേറെ വെെബ് ആണ്. മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു വാർത്തയാണ് ഒമാനിൽ നിന്നും എത്തുന്നത്. ഒമാന്‍ അണ്ടര്‍-19 ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ മലയാളി രോഹന്‍ രാമചന്ദ്രന്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍ 11–ാം ക്ലാസ് വിദ്യാര്‍ഥിയായ രോഹന്‍ രാമചന്ദ്രന്‍ ടീമിലെ ഏക മലയാളി താരമാണ് രോഹന്‍.
തായ്‌ലാൻഡില്‍ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം ഡിവിഷന്‍ ടൂര്‍ണമെന്റ് ഫെെനലിൽ ആണ് രോഹന്‍ രാമചന്ദ്രന്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ഹോങ്കോങ്ങിനെ 100 റണ്‍സിന് തകര്‍ത്ത് ഒമാൻ കിരീടം സ്വന്തമാക്കി. ബാറ്റിങ്ങിലും ബൗളിഗിലും രോഹന്‍ തിളങ്ങി. ടീമിനെ വിജത്തിലേക്ക് നയിക്കാൻ നിർണായക പങ്കുവഹിച്ചത് രോഹന്‍ ആയിരുന്നു.
ചെറുപ്പം മുതൽ തന്നെ ക്രിക്കറ്റിനോട് രോഹന് ഒരു ഇഷ്ടം ഉണ്ട്. മൂന്നാം ക്ലാസ് മുതല്‍ ഒമാന്‍ ലീഗുകളില്‍ പങ്കെടുക്കാറുണ്ട്. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റിങ് ആണ് രോഹന്റെ സ്റെെയിൽ. സ്‌കൂള്‍ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ദേശീയ ടീമിലേക്ക് രോഹൻ എത്തിയത്.
പിതാവ് രാമചന്ദ്രന്‍ മസ്‌കറ്റിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരാണ്. മാതാവ് മനീഷ ദേവിയും കുടുംബത്തോടൊപ്പം ഒമാനിൽ കഴിയുന്നു. രോഹൻരെ പിതാവും സഹോദനും ചില്ലറക്കാരല്ല. പിതാവ് രാമചന്ദ്രനും മൂത്ത സഹോദരന്‍ രാഹുലും ഒമാനിലെ വിവിധ ക്രിക്കറ്റ് ക്ലബുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഇവരുടെ പാത പിന്തുടർന്നാണ് രോഹനും ക്രിക്കറ്റിലേക്ക് എത്തിയിരിക്കുന്നത്.
ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നാണ് തന്റെ സ്വപ്നം എന്ന് രോഹന്‍ പറയുന്നു. തന്റെ കഴിവ് തെളിയിക്കാനുള്ള ഒരു അവസരമായാണ് ഇത് കാണുന്നത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഇന്ത്യയില്‍ എത്തി പഠനം തുടങ്ങാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പഠനത്തോടൊപ്പം ക്രിക്കറ്റ് അക്കാദമിയിൽ ചേരാനും പ്ലാൻ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനായ രോഹിത്.