മസ്കറ്റ് : റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് റൂവിയുടെ സഹകരണത്തോടെ നടക്കുന്ന ഡ്രോയിങ് & കളറിങ് മത്സരവും, ഇഫ്താർ വിരുന്നും, ആരോഗ്യ പഠനക്ലാസും മാർച്ച് 15 വെള്ളിയാഴ്ച്ച ലുലു ഹൈപ്പർ മാർക്കറ്റ് റൂവിയിൽ വച്ചു നടത്തപെടുന്നു.
പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി സുനിൽ നായർ, ട്രെഷറർ സന്തോഷ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഷാജഹാൻ എന്നിവർ ചേർന്ന് നിർവഹച്ചു.
ആർ എം എ കമ്മറ്റി അംഗങ്ങളായ സുജിത്ത് സുഗുണൻ , എബി,പ്രദീപ് ,ഷൈജു എന്നിവർ സന്നിധരായിരുന്നു.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങൾക്ക് കളറിങ് മത്സരവും സീനിയർ വിഭാഗം ഡ്രോവിങ് മത്സരവുമാണ് സംഘടിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന ആരോഗ്യ പഠന ക്ലാസ്സിൽ ഒമാനിലെ പ്രഗത്ഭരായ ആരോഗ്യ വിദഗ്‌ദ്ധർ ക്ലാസ്സ് എടുക്കും. കൂടാതെ ഇഫ്താർ വിരുന്നും അതോടൊപ്പം നടക്കുന്നതാണ്. ആർ എം എ യുടെ ഗൂഗിൾ ഫോം വഴിയും ലുലു കസ്റ്റമർ കെയർ വഴിയും രജിസ്റ്റർ ചെയ്തവർക്കായിരിക്കും പ്രവേശനം ലഭിക്കുന്നത്.