മസ്കറ്റ്

മസ്കറ്റ് ഗവർണറേറ്റിലെ അമീറാത്ത്-ബൗഷർ മലയോര പാതയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ  വാഹന അപകടത്തിൽ ട്രക്ക് ഡ്രൈവർ മരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു  സംഭവം

കൂട്ടിയിടിയിൽ ട്രക്കിന് തീ  പിടിക്കുകയായിരിന്നു. അപകടം നടന്നയുടൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തുടർന്ന് രക്ഷാ പ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടയാൾ ഏത് രാജ്യക്കാരനാണെന്ന വിവരം ലഭ്യമായിട്ടില്ല.

അപകടത്തെ തുടർന്ന് ഈ റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ ബദൽ പാത യായ വാദി അദയ് റോഡ് ഉപയോഗിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *