മസ്കറ്റ് : സുൽത്താനേറ്റിലെ ഗതാഗത, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാർഷിക പത്രസമ്മേളനത്തിലാണ് ഒമാനിൽ ആസൂത്രണം ചെയ്ത റെയിൽവേ പദ്ധതികൾ മികച്ച പുരോഗതി കൈവരിക്കുന്നതായി സ്ഥിരീകരിച്ചത്. ഇതിൽ മസ്കറ്റ് മെട്രോയ്ക്കായി കൺസൾട്ടൻസി നടത്തുന്ന പഠനം ഈ വർഷം പൂർത്തിയാകും.പഠനം പൂർത്തിയാക്കിയ ശേഷം മസ്‌കറ്റ് മെട്രോയുടെ കാര്യത്തിൽ ഈ വർഷം തന്നെ തീരുമാനമുണ്ടാകുമെന്ന് ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രി സ​ഈ​ദ്​ ബി​ൻ ഹ​മൂ​ദ് അ​ൽ മാ​വാ​ലി പ​റ​ഞ്ഞു. 100 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന മെട്രോ ലൈനിന് 55 കിലോമീറ്റർ ദൈർഘ്യമുണ്ട്, വരാനിരിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയിലേക്കുള്ള കണക്റ്റിവിറ്റി ഉൾപ്പെടെ 42 പാസഞ്ചർ സ്റ്റേഷനുകളുമുണ്ടാകും . സുഹാർ-അബുദാബി അന്താരാഷ്‌ട്ര റെയിൽവേ ലൈൻ ഈ വർഷം തന്നെ നിർവഹണ ഘട്ടത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭവന, നഗരാസൂത്രണ മന്ത്രാലയം ഗ്രേറ്റർ മസ്‌കറ്റ് വികസന പദ്ധതി ആരംഭിക്കുമ്പോൾ പൊതുഗതാഗത സംവിധാനത്തിൻ്റെ നവീകരണം നിർണായകമാകും. വർദ്ധിച്ചുവരുന്ന ഭാവി ജനസംഖ്യയെ ഉൾക്കൊള്ളുക, നിക്ഷേപം ആകർഷിക്കുക, ഗതാഗതം വികസിപ്പിക്കുക, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഒമാനും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ ബന്ധത്തെക്കുറിച്ചുള്ള പഠനവും ഈ വർഷം പൂർത്തിയാകും. റെയിൽവേ നിയമത്തിൻ്റെ കരട് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം.

A

Leave a Reply

Your email address will not be published. Required fields are marked *