ഹ്വസ്വ സന്ദർശനാർഥം സലാല യിൽ എത്തിയ മുസ്ലിം ലീഗ് വയനാട് ജില്ലാ കൗൺസിലറും, മുൻ തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കോറോo പടയൻ അബ്ദുള്ള സാഹിബിന് സലാല കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി, കെഎംസിസി യുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം മുക്ത ഖണ്ഡം പ്രശംസിച്ചു, സലാല ടൗൺ കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങ് കേന്ദ്ര കമ്മിറ്റി ട്രഷറർ റഷീദ് കാതിരി ഉദ്ഘാടനം ചെയ്തു, ഷൌക്കത്ത് സി, ഹാരിസ്, ഷാഹിർ, എന്നിവർ സംസാരിച്ചു,അസീസ് കണിയമ്പറ്റ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷമീർ ഫൈസി സ്വാഗതവും നിസാർ. സി നന്ദിയും പറഞ്ഞു.