മസ്കറ്റ്:
പ്രണയമായും വിരഹമായും ഗൃഹാതുര നൊമ്പരമായും മലയാള കാവ്യലോകത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ച,
മലയാളത്തിന്റെ കാവ്യസൂര്യൻ ഒ.എൻ.വി. യുടെ ഓർമ്മ ദിനം കേരളാ വിഭാഗം
“അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ… ഓർമ്മകളിൽ ഒ.എൻ.വി.”  എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു.

ഒമാനിലെ പൊതു സമൂഹത്തിനായ് കവിതാ രചനാ, കാവ്യാലാപാനം തുടങ്ങിയ മത്സരങ്ങൾ ഓണ്ലൈൻ ആയി സംഘടിപ്പിച്ചിരുന്നു.
ഫെബ്രുവരി 15 വ്യഴാഴ്ച വൈകീട്ട് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ദാർസൈറ്റിൽ വച്ച്  അനുസ്മരണ പരിപാടിയിൽ കേരള വിഭാഗം കലാകാരൻമാർ അവതരിപ്പിച്ച ഒ. എൻ. വി യുടെ നാടക  സിനിമ ഗാനങ്ങളും കവിതകളും കോർത്തിണക്കികൊണ്ട് ഗാനസന്ധ്യയും, നൃത്താവിഷ്കാരവും അരങ്ങേറി.
പരിപാടിയിൽ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
കവിതാ രചനാ മത്സരത്തിൽ  ലേഖ സജീവ്, പ്രിജിത സുരേഷ്
എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
കാവ്യാലാപാന മത്സരത്തിൽ  ഗീതാഞ്ജലി എം.ജെ,  അൻവിൻ അജിത്ത് കുമാർ,  ശിവന്യ ശ്രീകുമാർ ,  ദിയ ആർ നായർ, ആഷിക നിഷാദ് എന്നിവർ വിജയികളായി.

കേരളാ വിഭാഗം കോ. കൺവീനർ കെ.വി. വിജയൻ  സ്വഗതവും
കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാർ അദ്ധ്യക്ഷതയും വഹിച്ച  അനുസ്‌മരണ പരിപാടിയിൽ  അഭിലാഷ് ശിവൻ ഒ എൻ വി അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ എൻഹാൻസ്മെന്റ്‌ & ഫെസിലിറ്റീസ് സെക്രട്ടറി വിൽസൺ ജോർജ് പരിപാടിയെ അഭിസംബോധന ചെയ്തു മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. സാഹിത്യ വിഭാഗം സെക്രട്ടറി ജഗദീഷ് കെ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *