മസ്കറ്റ് : മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പ്രവർത്തക കൺവൻഷനും ഫെബ്രുവരി 23 വെള്ളിയാഴ്ച മബെല 7 ഡെയ്സ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു. മുന്നൊരുക്കം 2024 എന്ന പേരിൽ നടക്കുന്ന കൺവൻഷനിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.വൈകിട്ട് 5 മണി മുതൽ പരിപാടികൾ ആരംഭിക്കും. പരിപാടിയുടെ വിജയത്തിനായി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ മുഖ്യ രക്ഷധികാരിയായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നൈ സാം ഹനീഫ്, ഷാ റസാക്ക് എരുമേലി, ഫൈസൽ മുഹമ്മദ് വൈക്കം, മുഹമ്മദ് ഖാബൂസ്, അജ്മൽ കബീർ ഇടക്കുന്നം തുടങ്ങിയവർ സംസാരിച്ചു.