മസ്കറ്റ് :
യങ്കലിൽ ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. ഇതോടെ മരണ നിരക്ക് അഞ്ചായി. കൂടാതെ ഇസ്കിയിൽ മഴയിൽ ഉണ്ടായ അപകടത്തിൽ ഒരു സ്ത്രീ യും ആണ് ഇന്ന് മരണപെട്ട രണ്ടുപേർ .
തിങ്കളാഴ്ച റുസ്താഖിലെ വാദി ഗാഫിർ സ്ട്രീമിൽ കാണാതായ മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ കനത്ത മഴയെ തുടർന്നാണ് മൂന്ന് കുട്ടികൾ റുസ്താഖിലെ വാദി ബനി ഗാഫിർ ൽ ഒഴുകിപ്പോയത്. അതേസമയം കനത്ത മഴയെ തുടർന്നുണ്ടായ വാദിയിൽ ഇറങ്ങിയ 36 പേരെ റോയൽ ഒമാൻ പോലിസ് അറസ്റ്റ് ചെയ്തു.വാദിയിൽ ഇറങ്ങരുതെന്നും അത് വലിയ അപകടം വിളിച്ചു വരുത്തുമെന്നും നിരവധിതവണ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് വാദിയിൽ ഇറങ്ങി അപകടം വരുത്തുന്നവർ ജയിൽവാസത്തിന് പുറമേ കനത്ത പിഴയും ഒടുക്കേണ്ടി വരും.