സലാല കെഎംസിസി 40-ാം വാർഷിക ഉൽഘാടനവും കുടുംബ സംഗമം നടത്തി. 09.02.2024 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സലാല എയർപോർട്ട് റിസോർട്ടിൽ വെച്ച് വിവിധ പരിപാടികളോടെയാണ് തുടങ്ങിയത്. രാത്രി
11 മണിയോടു കൂടിയാണ് അവസാനിച്ചത്. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിന മത്സര പരിപാടികളും കലാ പരിപാടികളും സമ്മാന ദാനാവും നടന്നു. വൈകീട്ട് 8 മണിക്കു നടന്ന സാംസ്‌കാരിക പരിപാടിക്ക് കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ഷബീർ കാലടി അധ്യക്ഷത വഹിച്ചു. കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ നാസർ പെരിങ്ങത്തൂർ ഉദ്ഘടനം ചെയ്തു. യൂസുഫുൽ ഖാസിമി പ്രാർഥനക്ക് നേതൃത്വം നൽകി.സംസ്ഥാന വനിതാ ലീഗ് ഉപാദ്യക്ഷ ഷാഹിന നിയാസി മുഖ്യ പ്രഭാഷണം നടത്തി.ഇന്ത്യാ രാജ്യം സെക്കുലർ ആകാൻ ഏറ്റവും കൂടുതൽ  ആഗ്രഹിച്ചവരും അതിനു വേണ്ടി പ്രയത്നിച്ചവരുമാണ് മുസ്ലിം ലീഗ് നേതാക്കൾ എന്നും,പൗരത്വം തന്നെ ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തിൽ സ്തീകൾ വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരല്ലന്നും, പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും ഷാഹിന പറഞ്ഞു.

കെഎംസിസി മുൻ ജനറൽ സെക്രട്ടറി ഹുസൈൻ കാച്ചിലോടി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുസ്തഫ സാഹിബ്‌, ടൌൺ എരിയ ജനറൽ സെക്രട്ടറി ഷൗക്കത്ത് വയനാട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറർ റഷീദ് കൽപ്പറ്റ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സൈഫുദ്ധീൻ ആലിയമ്പത്ത് നന്ദിയും പറഞ്ഞു.
അലി ഹാജി,അനസ് ഹാജി,മഹമൂദ് ഹാജി, ഹാഷിം കോട്ടക്കൽ, ജാബിർ ഷരീഫ്,കാസിം കോക്കൂർ,ഇബ്രാഹീം എ.കെ., എന്നിവർ സന്നിഹ്ദരായി.

വിവിധ സബ് കമ്മറ്റി അംഗങ്ങളായ ഷംസീർ കൊല്ലം,നാസർ ആലത്തിയൂർ,
റസാഖ് സ്വിസ്,റഹീം താനാളൂർ,
ഷൗക്കത്ത് കോവാർ,
ശുഹൈബ് , മുനീർ വി.സി,ഫൈസൽ വടകര,സാലിഹ് തലശ്ശേരി,നൗഷാദ് ആറ്റുപുറം, റാസിഖ് ചിറ്റാരി പറമ്പ്,റഷീദ് കൈനിക്കര,അൽത്താഫ് പെരിങ്ങത്തൂർ,ബുഷൈർ വാഴയൂർ,
അബ്ദുൽ ഫത്താഹ്, മോയ്ദു.സി.പി,നാസർ കോക്കൂർ,ജലീൽ കോട്ടക്കൽ,ഹാരിസ് വയനാട്,അബ്ബാസ് തോട്ടറ,റയീസ് ശിവപുരം, നിസാർ മുട്ടുങ്ങൽ,ശഫീഖ് മണ്ണാർക്കാട്,മുജീബ് കുറ്റിപ്പുറം,അസീസ് വയനാട്
എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *