പ്രതികൂല കാലാവസ്ഥയെത്തുടർന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലെയും ക്ലാസുകൾ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
വിവിധ ഗവർണറേറ്റുകളിൽ ഇന്ന് വൈകുന്നേരത്തോടെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ വിലായത്തുകളിലെയും എല്ലാ സ്കൂളുകളുടെയും സായാഹ്ന ക്ലാസുകൾ ഞായറാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു.
അന്താരാഷ്ട്ര സ്കൂളുകൾക്കും ഇന്ത്യൻ സ്കൂളുകൾക്കും തീരുമാനം ബാധകമാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു
അൽ വുസ്തയിലെയും ദോഫാർ ഗവർണറേറ്റിലെയും സ്കൂളുകൾ സാധാരണ നിലയിൽ തുടരും.