മസ്കറ്റ് : രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് 2024 ഫെബ്രുവരി 12 തിങ്കളാഴ്ച പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഒമാനിലെ തൊഴിൽ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.
അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ ജീവനക്കാർക്ക് അവധി ബാധകമല്ല.
മോശം കാലാവസ്ഥ കണക്കിലെടുത്ത്, ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും നാളെ തിങ്കളാഴ്ച (ഫെബ്രുവരി 12, 2024) ഔദ്യോഗിക അവധിയായിരിക്കുമെന്ന് തീരുമാനിച്ചു,” ഒരു പ്രസ്താവനയിൽ പറഞ്ഞു. തൊഴിൽ മന്ത്രാലയത്തിൽ നിന്ന് പറഞ്ഞു.