സലാല : മനുഷ്യ ജീവന്   വില കൽപ്പിക്കാതെ വയനാട് ജില്ലയെ തുറന്നിട്ട മൃഗശാലയാക്കിയ വനം വകുപ്പാണ്  തുടർച്ചയായി  വന്യ മൃഗങ്ങളുടെ  ആക്രമണം മൂലം  മനുഷ്യ ജീവനുകൾ  നഷ്ടമാകാൻ  കാരണമെന്ന് സലാല കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു. നിലവിലെ  സാഹചര്യം വയനാട്ടിലെ ജനജീവിതം  ആശങ്ക ജനകമാണെന്നും  സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും  ഇല്ലെങ്കിൽ ഈ  വിഷയത്തിൽ ജനങ്ങൾ ഏറ്റെടുക്കുന്ന എല്ലാ സമരങ്ങൾക്കും പിന്തുണ നൽകുമെന്നും നേതാക്കൾ അറിയിച്ചു, കേന്ദ്ര കമ്മിറ്റി ട്രഷറർ റഷീദ്  കാതിരി ജില്ലാ പ്രസിഡന്റ്‌ നിസാർ, സെക്രട്ടറി ഷമീർ ഫൈസി,റഷീദ്  പുതുശ്ശേരി,ഹാരിസ് ചെന്നാലോട്, ഷൌക്കത്ത്   സി  അസീസ്, എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *