മസ്കറ്റ് | മസ്കറ്റ് കെഎംസിസി അൽഖുവൈർ ഏരിയ സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന ഇ അഹമദ് സാഹിബ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ – 2 പോസ്റ്റർ പ്രകാശന കർമ്മം അൽഖുവൈർ ജിബാൽ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ അൽ ഖുവൈർ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് മാള നിർവ്വഹിച്ചു.
മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളുടെ മത്സര ഷെഡ്യൂൾ സ്പോർട്സ് വിംഗ് കൺവീനർ ഹാഷിം പാറാട്, കോ കൺവീനർ ഷാനിദ് സി എൻ എന്നിവർ നിർവ്വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം പേരാമ്പ്രയുടെ അധ്യക്ഷധയിൽ നടന്ന ചടങ്ങിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ബി എച്ച് ടി, റാപറ്റർ, ഫിഷർസ് സ്‌ക്വാഡ്, തൃക്കരിപ്പൂർ കെഎംസിസി, ലക്കി സ്റ്റാർ, ആസ്റ്റർ ക്ലിനിക്, സിറ്റി ലൈഗർ, റൈസിങ് റിനോസ്, അൽ ഫൈറോസ് കഫെ, എച്ച് സി സി, മറ്റഡോർ, ഫെണ്ണി റൂവി, റൂവി സ്മാഷേഴ്സ്, അമാന ഗോൾഡ്, യു പി സി ഒമാൻ, ഡ്യുക്സ് ഇലവൻ എന്നി ടീമുകളുടെ ക്യാപ്റ്റൻമാരും ഒഫീഷ്യൽസും അൽഖുവൈർ കെഎംസിസിയുടെ ഹരിത സ്വാന്തനം കോ കൺവീനർ റിയാസ് തൃക്കരിപ്പൂർ മീഡിയ വിംഗ് പ്രതിനിധി നിഷാദ് മല്ലപ്പള്ളി പ്രവർത്തക സമിതി അംഗങ്ങളായ ശറഫുദ്ധീൻ, റസാഖ്, നസീർ പാറമ്മൽ നിരവധി കെഎംസിസി പ്രവർത്തകരും പങ്കെടുത്തു.
അൽഖുവൈർ കെഎംസിസി സെക്രട്ടറി ഷാജിർ മുയിപ്പോത്ത് സ്വാഗതവും ട്രഷറർ സമദ് മച്ചിയത്ത് നന്ദിയും രേഖപ്പെടുത്തി.