മസ്കത്ത്: മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മംഗൽപാടി ആശുപത്രിയിൽ പുതിയ ഡെന്റൽ യൂണിറ്റ് തുടങ്ങാൻ ഭരണാനുമതി ലഭിച്ചു . മഞ്ചേശ്വരം കൂട്ടായ്മയുടെ ഭാഗമായിട്ട് മസ്കറ്റിലെത്തിയ എംഎൽഎ എ കെ എം അഷറഫിനെ IDHA ഒമാൻ ഭാരവാഹികൾ മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഡെന്റൽ യൂണിറ്റ് തുടങ്ങുന്നുമായിട്ട് ബന്ധപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നു ദിനേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന മംഗൽപാടി ഉൾപ്പെടെയുള്ള നിരവധി ആശുപത്രികളിലാണ് ഡെന്റൽ യൂണിറ്റുകൾ ഇല്ലാതെ പ്രയാസപ്പെടുന്നത് മംഗൽപാടി പുറമേ കാസർകോട് ബേണ്ടടുക , മലപ്പുറത്ത് കൊണ്ടോട്ടി , ഇടുക്കിയിലെ കട്ടപ്പന, കൊല്ലത്ത് പത്തനാപുരം എന്നീ താലൂക്ക് താലൂക്ക് ആശുപത്രികളിലാണ് ഒരു ഡെന്റൽ സർജൻ ഹൈജനിസ്റ്റ് മെക്കാനിക്ക് ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റികൾ തുടങ്ങാൻ ഗവൺമെൻറ് ഭരണാനുമതി നൽകിയത്. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മംഗൽപാടിയിലെ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട ഐസൊലേഷൻ വാർഡിൽ ഉടൻതന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് എംഎൽഎ കെ എം അഷറഫ് അറിയിച്ചു IDHA ഒമാൻ ഭാരവാഹികളായ രാജൻ കെ നായർ കോഴിക്കോട് നസീർ നെല്ലിശ്ശേരി ഹക്കീം ചെറുപ്പുളശ്ശേരി അബ്ദുൽ നിസാർ മൂഴിക്കൽ മുഹമ്മദ് റാസ് പൊന്നാനി പ്രജീഷ് ഈറോഡ് സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു
