മസ്കറ്റ് : മുസന്ദം ഗവർണറേറ്റും സുൽത്താനേറ്റ് ഓഫ് ഒമാനിലെ മറ്റ് ഗവർണറേറ്റുകളും തമ്മിലുള്ള ടൂറിസം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള രാജകീയ നിർദ്ദേശങ്ങളുടെ ഭാഗമായി, സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) മുസണ്ഡം അന്താരാഷ്ട്ര വിമാനത്താവളത്തിനായി വിശദമായ ഡിസൈനുകൾ തയ്യാറാക്കാൻ ടെണ്ടർ ക്ഷണിച്ചു . നിർദിഷ്ട മുസന്ദം വിമാനത്താവളം 2028-ൻ്റെ രണ്ടാം പകുതിയിൽ യാഥാർഥ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മേഖലയിൽ പ്രവർത്തിക്കുന്ന ഖസബ് വിമാനത്താവളം അഭിമുഖീകരിക്കുന്ന പ്രവർത്തന വെല്ലുവിളികൾ കാരണം ഈ പദ്ധതിക്ക് പ്രാധാന്യം ഏറെയാണ്. ക്രൂയിസ് വിനോദസഞ്ചാരികൾ ഉൾപ്പെടെ പ്രതിവർഷം 200,000 വിനോദസഞ്ചാരികളെ ആകർഷിക്കാൻ മുസന്ദത്തിന് കഴിവുണ്ട്. മികച്ച എയർ കണക്റ്റിവിറ്റി ഉപയോഗിച്ചാൽ സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ട്രാവൽ വിദഗ്ധരുടെ അഭിപ്രായം.

എയർപോർട്ട് പദ്ധതിയുടെ രൂപരേഖകൾ നടപ്പാക്കാൻ 18 മാസവും നിർമാണത്തിൻ്റെ ആദ്യഘട്ടം നടപ്പാക്കാൻ 36 മാസവും രണ്ടാംഘട്ട നിർമാണം നടപ്പാക്കാൻ 18 മാസവുമാണ് വേണ്ടിവരിക. ആദ്യഘട്ടത്തിൽ എയർബസ് 319, ബോയിംഗ് 737 വിമാനങ്ങ ൾ ഇറങ്ങുന്നതിനായി 45 മീറ്റർ വീതിയുള്ള റൺവേ ആണ് നിർമ്മിക്കുക.

എയർ ട്രാഫിക് കൺട്രോൾ ടവർ, 2,520 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള റൺവേ, ടാക്സിവേകൾ, ഫയർ സ്റ്റേഷൻ, ഉപകരണങ്ങൾ നന്നാക്കുന്ന വർക്ക് ഷോപ്പ് , മറൈൻ റെസ്ക്യൂ സ്റ്റേഷൻ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയ്‌ക്ക് പുറമെ പ്രതിവർഷം 250,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഒരു പാസഞ്ചർ കെട്ടിടവും നിർമ്മിക്കും.

രണ്ടാം ഘട്ടത്തിൽ, എയർബസ് 330, 350, ബോയിംഗ് 787, 777 എന്നിവയ്ക്ക് ശേഷിയുള്ള 3,300 മീറ്ററായി റൺവേ വികസിപ്പിക്കും. മുസന്ദം ഗവർണറേറ്റിൽ ഒമാൻ കൗൺസിൽ, മുനിസിപ്പൽ കൗൺസിലിലെ അംഗങ്ങൾ, ശൈഖുമാർ, വിശിഷ്ടാതിഥികൾ, വ്യവസായികൾ എന്നിവരുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവർണറേറ്റിനെ പ്രാദേശിക, അന്തർദേശീയ വിമാനങ്ങളുമായി ബന്ധിപ്പിക്കുന്ന കാര്യം കൂടിക്കാഴ്ചയിൽ സുൽത്താൻ പ്രത്യേകം പരാമർശിക്കുകയും ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *