മസ്കറ്റ്: മസ്കറ്റിലെ സീബ് വിലായത്തിലെ അൽ ഖുദ് വില്ലേജിൽ നിർമ്മാണം പുരോഗമിക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ്റെ പ്രവർത്തന പുരോഗതി നിരീക്ഷിക്കുന്നതിനായി ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം അൽ മഹ്റൂഖി നിർമ്മാണ സ്ഥലം സന്ദർശിച്ചു.
മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും നിർമാണം സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്തു. നിർമ്മാണ സംഘം നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
430 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനുകളിലൊന്നായി ആണ് കണക്കാക്കപ്പെടുന്നത്.