മസ്കറ്റ് : വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ ഡിസ്കൗണ്ട് സെന്റർ സംരംഭമായ മാർക്ക് ആൻറ് സേവ് പുതിയ ബ്രാഞ്ചിന് അൽ ഖുദിൽ തുടക്കം.
ഗൾഫ് മേഖലയിലെ ഒമ്പതാമത് ഔട്ട്ലെറ്റാണിത് ഗൾഫിൽ കൂടുതൽ വിപുലീകരണ പദ്ധതികളാണ് സ്ഥാപനം ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാർക്ക് ആന്റ് സേവിന്റെ പുതിയ ബ്രാഞ്ച് ഒമാനിലെ അൽകൂദിലാണ് പ്രവർത്തനം ആരംഭിച്ചത്.
വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പ് ചെയര്മാൻ ബഷീർ കെ. പി, ഡയറക്ടർമാരായ നവാസ് ബഷീർ കെ. പി, ഫായിസ് ബഷീർ കെ. പി, നൗഫൽ കെ. പി, ഹാരിസ് കെ. പി, ഹകീം കെ. പി, സയ്യിദ് ഖാലിദ്, ഫാസിൽ, സഹദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഫാക്ടറിയിൽ നിന്ന് നേരിട്ട് മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താവിന് നൽകുന്ന മാർക്ക് ആൻറ് സേവ് സ്ഥാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങൾക്കു പുറമെ ഡിപാർട്ട്മെൻറ്, റോസറി, ഗാർമെൻറ്സ്, ഇലക്ട്രോണിക്സ്, ഹെൽത്ത് ആൻറ് ബ്യൂട്ടി, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലായിനങ്ങളിലും ഭൂരിഭാഗം ഉൽപന്നങ്ങളും നൂറ് ബൈസ മുതൽ മൂന്ന് റിയാൽ വരെ നിരക്കിലാണ് നൽകുന്നത്.
അടുത്ത 10 വർഷം കൊണ്ട് 500 വാല്യൂ സ്റ്റോർ ആരംഭിക്കുകയെന്നതാണ് ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.