മക്ക : മക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വഫ്വാൻ ആണ് മരണപ്പെട്ടത്. 35 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ മക്കയിലെ സായിദിൽ വെച്ചാണ് അപകടം. നാദക് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.വാനും കാറും കൂട്ടിയിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് അപകടത്തിൽ പരിക്കേൽകുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹം നിലവിൽ മക്കയിലെ നൂർ ആശുപത്രിയിൽ ചികിത്സയിലാണ്.ഹന്നത് ആണ് ഭാര്യ. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മലിന്റെ സഹോദര പുത്രനാണ് മരണപെട്ട സ്വഫ്വാൻ. മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾ നടന്നുവരികയാണ്.മത്സ്യതൊഴിലാളി ഫെഡറേഷൻ STU
ദേശീയ പ്രസിഡന്റ്
ഉമ്മർ ഒട്ടുമ്മൽ സാഹിബിന്റെ സഹോദര പുത്രനാണ്