മസ്കറ്റ്
മസ്കറ്റിൽ നടന്ന ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗം ഫൈനൽ മത്സരത്തിൽ ഇന്ത്യ ക്ക് പരാജയം. . അൽ അമറാത്തിലെ ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ നെതർലൻഡ് ആണ് ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ പരാജയം ആവേശത്തോടെ തടിച്ചു കൂടിയ ഒമാനിലെ ഇന്ത്യൻ ആരാധകരെ നിരാശരാക്കി. ഒമാനിലെ ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രമുഖർ അടക്കം നിരവധി ഇന്ത്യൻ ആരാധകർ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയിരുന്നു. ഇന്നലെ സെമിയിൽ ദക്ഷിണാഫ്രിക്കയെ 6-3ന് തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്.