മസ്കറ്റ് :
ഒമാനിൽ നടക്കുന്ന വനിതാ ഫുട്‌സൽ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു. ഒമാനിലെ അൽ അമറാത്തിലെ അത്യാധുനിക ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ക്വാർട്ടർ ഫൈനലിൽ ന്യൂസിലൻഡിനെതിരെ 11-1ന് ഉജ്ജ്വലമായ വിജയം നേടിയ ഇന്ത്യൻ വനിതാ ടീം, ഇന്ന് ഒമാൻ സമയം രാത്രി ഒൻപതിന് നടക്കുന്ന സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക യെ നേരിടും.