മസ്കറ്റ് ||
മസ്കറ്റ് കേന്ദ്രീകരിച്ച് ജനുവരി 26 ന് തുടങ്ങുന്ന ഗൾഫ് ക്രിക്കറ്റ് ലിഗിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ക്രിക്കറ്റ് ലീഗ് തുടങ്ങുക. ടെന്നിസ് പന്ത് ഉപയോഗിച്ചുള്ള ആദ്യ ലീഗാണ് നടത്തപ്പെടുന്നത്. ഗൾഫ് ക്രിക്കറ്റ് ലീഗ് എന്ന വെബ്സൈറ്റ് വഴി ലീഗിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.മാർച്ച് മാസത്തോടുകൂടെ വെള്ളിയാഴ്ച രാവിലെയുള്ള ലീഗ് മസ്കറ്റിനു പുറമെ നിസ്സ്വ സലാല സോഹാർ ബർക്ക എന്നീ സ്ഥലങ്ങളിലുള്ള ടീമുകളെ ഉൾപ്പെടുത്തി ലീഗ് വിപുലീകരിക്കാനും തീരുമാനമെടുത്തതായി ഭാരവാഹികളായ അജിംഷ നെടുമാക്കുന്നിൽ,സിബി തുണ്ടത്തിൽ,മെഹ്ബൂബ് ശിവപുരം,അബ്ദുൽ ഫത്താഹ് മലപ്പുറം,സാദിക്ക് ഇസ്മായിൽ,റബീസ് പാനൂർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.