മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്) ഒമാൻ ചാപ്റ്ററിൻ്റെ ആനുവൽ ജനറൽ ബോഡിയും കുടുംബ സംഗമവും റൂവി സി.ബി.ഡി യിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ വച്ച് വിപുലമായ രീതിയിൽ നടന്നു .

ഡബ്ല്യൂ.എം.എഫ് ഒമാൻ പ്രസിഡൻ്റ് സുനിൽകുമാർ.കെ സ്വാഗത പ്രസംഗം നടത്തി. ഡബ്ല്യൂ.എം.എഫ് ഗ്ലോബൽ പ്രസിഡൻ്റ ഡോ . ജെ രത്‌നകുമാർ 164 രാജ്യങ്ങളിൽ ഡബ്ല്യൂ.എം.എഫ് നടത്തുന്ന സാമൂഹിക സാംസ്‌കാരിക സന്നദ്ധ പ്രവർത്തങ്ങൾ വിശദമായി വിവരിച്ചു. 2024 ജനുവരി 27, 28 തീയതികളിൽ തായ്‌ലൻഡിലെ ബാങ്കോക്കിൽ വച്ച് നടക്കുന്ന നാലാമത്തെ ദ്യുവത്സര ഡബ്ല്യൂ.എം.എഫ് ഗ്ലോബൽ കൺവൻഷനെ കുറിച്ച് ഡോ. ജെ.രത്‌നകുമാർ തൻ്റെ പ്രസംഗത്തിൽ വിശദമായി സംസാരിച്ചു. ഗ്ലോബൽ കൺവൻഷനിൽ പങ്കെടുക്കുന്ന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ഗവർമെന്റ് തലത്തിൽ നിന്നുമുള്ള പ്രധിനിധികളെക്കുറിച്ചും പരാമർശിക്കുയുണ്ടായി.

ഡബ്ല്യൂ.എം.എഫ് മിഡ്‌ഡിലീസ്സ്റ് കോഓഡിനേറ്റർ അമ്മുജം രവീന്ദ്രൻ, സ്ത്രീ ശാക്തീകരണത്തെ ക്കുറിച്ചു വിശദമായി സംസാരിച്ചു. ഡബ്ല്യൂ.എം.എഫ് നാഷണൽ ആക്ടിങ് സെക്രട്ടറി വിനോദ്‌ കുമാർ 2022 -2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡബ്ല്യൂ.എം.എഫ് നാഷണൽ ട്രഷറർ ആർ.ജയാനന്ദൻ 2022 -2023 വർഷത്തെ കണക്കുകൾ അവതരിപ്പിച്ചു ശബ്ദവോട്ടൊടെ പാസ്സാക്കി. ഡബ്ല്യൂ.എം.എഫ് നാഷണൽ കോഓർഡിനേറ്റർ ഉല്ലാസൻ ചെറിയാൻ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ പേരുകൾ നിർദ്ദേശിക്കുകയും ശബ്ദ വോട്ടൊടെ തീരുമാനിക്കുകയും ചെയ്തു.

ഡബ്ല്യൂ.എം.എഫ് മിഡ്‌ഡിലീസ്സ്ട് വൈസ് പ്രസിഡൻ്റ രാജൻ.വി.കോക്കൂരി നന്ദി പ്രകാശിപ്പിച്ചു.

സംഘടനയുടെ വളർച്ചക്ക് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയോടെ ആനുവൽ ജനറൽ ബോഡി മീറ്റിംഗ് അവസാനിപ്പിച്ചതിനുശേഷം കലാപരിപാടികൾ അരങ്ങേറി. കുട്ടികളും മുതിർന്നവരും പാട്ടുകളും ഡാൻസുകളും അവതരിപ്പിച്ചു.

പരിപാടിയുടെ അവതരികയായത് രമ ശിവകുമാർ. മനോജ് നാരായണൻ, പദ്‌മകുമാർ. എസ് പിള്ള, ശ്രീകുമാർ.ടി.പി, ദിവ്യാ മനോജ്, അനീഷ്‌കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 140 തോളം ഡബ്ല്യൂ.എം.എഫ് മെംബേർസ് പങ്കെടുത്തു. 10 മണിക്കുള്ള വിഭവ സമർദ്ദമായ ഡിന്നറോടുകൂടി പരിപാടികൾ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *