മസ്കറ്റ്:

2024 ജനുവരി പതിനാലിന് റൂവി അൽ ഫവാൻ ഹാളിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിലാണ് എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല (ക്യാപിറ്റൽ ഏരിയയിലെ എട്ടോളം യൂണിറ്റുകൾ ചേർന്നത്) കമ്മറ്റിക്കു രൂപം നൽകിയത്.

കെ.എൻ.എസ് മൗലവിയുടെ അധ്യക്ഷതയിൽ റിട്ടേർണിംഗ് ഓഫീസർ ഹാഷിം ഫൈസിയും ശുഐബ് പാപ്പിനിശ്ശേരി നിരീക്ഷകനുമായ സമിതിയിൽ എട്ടോളം ഏരിയകളിൽ നിന്നെത്തിയ കൗൺസിലർമാരുടെ സാനിധ്യത്തിൽ പ്രസിഡന്റ് ആയി അബ്ദുള്ള യമാനി (മത്ര) യേയും, സെക്രട്ടറിയായി സിദ്ധിഖ് എ.പി കുഴിങ്ങരയേയും, ട്രഷറർ ആയി സകരിയ തളിപ്പറമ്പ് എന്നിവരെയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ വർക്കിങ് പ്രസിഡന്റ് : മോയിൻ ഫൈസി, വർക്കിങ് സെക്രെട്ടറി : അജ്മൽ വയനാട്, വൈസ് പ്രസിഡന്റുമാർ: ഹാഷിം ഫൈസി, അസ്‌ലം തലശ്ശേരി, നാസർ സീബ്, മുഹമ്മദ് ബയാനി അമരാത്ത്, ജോ സെക്രെട്ടറിമാർ: നൗഷിൻ റൂവി, ഇസ്മായിൽ കെ.കെ, ജസീൽ മത്ര, ഫവാസ് ഗാല എന്നിവരെ തിരഞ്ഞെടുത്തു.

അലി ദാരിമിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ശുഐബ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു, അസീസ് മുസ്‌ലിയാർ സീബ് യോഗം ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *