മസ്കറ്റ്: മറുനാട്ടിൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. വിജയ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മറുനാട്ടിൽ മലയാളി അസോസിയേഷൻ രക്ഷാധികാരി സദാനന്ദൻ എടപ്പാൾ ഉത്ഘാടനം ചെയ്തു. അസൈബ ഹോട്ടൽ അപ്പാർട്മെന്റിൽ നടന്ന പരിപ്പാടിയിൽ നിരവധി പേർ പങ്കെടുത്തു. കാലത്ത് 10 മണിക്ക് ആരംഭിച്ച ആഘോഷ പരിപ്പാടികൾ രാത്രി 10 മണിവരെ നീണ്ടു നിന്നു. എം എൻ എം എ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധയിനം കലാപരിപ്പാടികൾ ആഘോഷം അവിസ്മരണിയമാക്കി
വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നടന്നു. അഡ്വക്കേറ്റ് പ്രസാദ്, മോട്ടിവേഷൻ സ്പീക്കർ ഡോക്ടർ രശ്മി കൃഷ്ണൻ, യോഗാ തെറാപ്പിസ്റ് ശ്രീമതി മധുമതി നന്ദകിഷോർ, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
വിജയ് കൃഷ്ണ, ഷാജി കടമ്മനാട്, തുടങ്ങിയവർ ക്രിസ്തുമസ് – പുതുവത്സര സന്ദേശം നൽകി സംസാരിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ നിഷാ പ്രഭാകർ സ്വാഗതവും അജി കുമാർ നന്ദിയും പറഞ്ഞു. നിർവ്വാഹക സമിതി അംഗങ്ങൾ പരിപ്പാടിക്ക് നേതൃത്വം നൽകി.