മസ്ക്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഹൃദയപൂർവ്വം തൃശ്ശൂർ 2024 ന്റെ ഭാഗമായി മസ്കത്ത് ക്ലബില്‍ വെച്ച് നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ മുസ്രിസ് കൊടുങ്ങല്ലൂരിനെ നേരിട്ട രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി യു എഫ് എസ് സി അന്നമനട ചമ്പ്യാന്മാരായി.
അന്നമനട ടീമിനുവേണ്ടി സാക്കിര്‍, ശ്യാം, ശുഹൈബ്, മിഥുന്‍, ടോം, സിയാദ്, ടീം മാനേജര്‍ ഷെബീര്‍ ജലാല്‍ എന്നിവർ അണി നിരന്നു .
ഒമാന്‍ തൃശ്ശൂര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് നസീര്‍ തിരുവത്ര, സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി, ട്രഷറര്‍ വാസുദേവന്‍ തളിയറ വിജയികള്‍ക്ക് ആശംസകള്‍ കൈമാറി.
വിജയികൾക്കുള്ള ട്രോഫികൾ ഹൃദയപൂര്‍വ്വം തൃശ്ശൂര്‍ 2024 പ്രോഗ്രാം കണ്‍വീനര്‍ ജയശങ്കര്‍ പാലിശ്ശേരി കൈമാറി.