മസ്കറ്റ് :
ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് പ്രമോഷനുകളും ഡിസ്കൗണ്ടുകളുമായി നിരവധി സ്ഥാപനങ്ങൾ. പുതിയ നവോത്ഥാനം എന്ന പേരിൽ പ്രൊമോഷൻ നടത്തുന്നതിന് വാണിജ്യ സ്ഥാപനങ്ങളെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ക്ഷണിച്ചിരുന്നു. ഉപഭോക്തൃ സംരക്ഷണ വിഭാഗം, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പയിനിന്റെ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
‘ഒമാന്റെ പുതിയ നവോത്ഥാനം’ എന്ന പേരിൽ ജനുവരി 11 മുതൽ ഫെബ്രുവരി 11 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനാണ് ആചരിക്കുന്നതെന്നും ചുരങ്ങിയത് 20 ശതമാനമെങ്കിലും വിവിധ ഉത്പന്നങ്ങൾക്ക് ഇളവുകൾ ലഭിക്കുമെന്നും ചേംബർ ഓഫ് കൊമേഴ്സ് ചെയർ മാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു ക്യാമ്പയിൻ നടത്തുന്നത്.
സർക്കാർ, സ്വകാര്യ മേഖലയുമായുള്ള ബന്ധം ശക്തമാകുന്നതിന് ക്യാമ്പയിൻ വഴിയൊരുക്കമെന്ന് വാണിജ്യ വിഭാഗം ഡയരക്ടർ മുബാറക് മുഹമ്മദ് ദുഹാനി പറഞ്ഞു.
